MHOSA
" MHOSA (എം യൂ എം ഹയർ സെക്കന്ററി ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ) എന്നത് എം യൂ എം ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിച്ചു കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് 2021ൽ എം യൂ എം ഹയർ സെക്കന്ററി പൂർവ്വ വിദ്യാർഥികൾ കൂടി പൂർവ്വ വിദ്യാർഥി സംഗമം എന്ന ആശയത്തിൽ നിന്ന് രൂപം കൊണ്ട അസോസിയേഷൻ ആണ് എം യൂ എം ഹയർ സെക്കന്ററി ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (MHOSA). ഒരുപാട് വിദ്യാർഥികൾ പ്ലസ്ടു ജീവിതം അവസാനിച്ചതിന് ശേഷവും സ്കൂളിന്റെ വിവിധ കാര്യങ്ങളിൽ മുന്നിൽ നിൽക്കുകയും, അത് തുടർന്നും നിലനിർത്തി കൊണ്ട് പോവാൻ അദ്ധ്യാപകരുടെയും ആഗ്രഹം MHOSA യുടെ രൂപീകരണത്തിന് പ്രചോദനം ആയി. തുടർന്ന് 2022ൽ അദ്ധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും പങ്കാളിത്തതോടെ മുഹമ്മദ് ഷാനിൽ പി കെ 2017 ബാച്ച് ചെയർമാനും, കൺവീനർ മുഹമ്മദ് എൻ പി 2019 ബാച്ച്, ആദിൽ കെ 2017 ബാച്ച് ട്രെഷറർ എന്നിവരുടെ കീഴിൽ കബീർ, ആയിഷ ഇഷ, ഇഹ്‌സാൻ എന്നിവർ വൈസ് ചെയർമാൻ മാരായും, സുജിന, ശഹബാസ് യൂ, ജാസിർ ബിൻ ജലീൽ ജോയിൻ കോൺവീനർമാരായും ആഡഹോക്ക് കമ്മിറ്റി നിലവിൽ വന്നു. കമ്മിറ്റി നിലവിൽ വന്നത് മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ ആണ് എം യൂ എം ഹയർ സെക്കന്ററി സ്കൂളിന്റെ സ്റ്റാഫുകളുടെ കൂടെ സഹായത്താൽ നടത്താൻ സാധിച്ചു. MHOSA യുടെ കൂടെ എന്നും കരുത്തായി നിന്ന് പ്രിയ സജീവൻ മാസ്റ്റർ (പ്രിൻസിപ്പൽ, എം യൂ എം ഹയർ സെക്കന്ററി സ്കൂൾ), അദീപ് മാസ്റ്റർ, ഹംസ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ആഷിക് മാസ്റ്റർ, മറ്റു അധ്യാപകർ, സ്റ്റാഫുകൾ, എല്ലാവരുടെയും അധ്വാന ഫലം ആണ് MHOSA യുടെ ഓരോ പ്രവർത്തനങ്ങൾ."
Wishes From
Management and Faculties
M P ABDUL KAREEM
"ചുരുങ്ങിയ കാലയളവിൽ സർഘാത്മഗമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ എം യൂ എം ഹയർ സെക്കന്ററി പൂർവ്വ് വിദ്യാർഥി കൂട്ടായ്മ (MHOSA) മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അധ്യയന കാലവധി കഴിഞ്ഞിട്ടും സ്കൂളിന്റെയും, നാടിന്റെയും ഉന്നമനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തനങ്ങൾ നടത്തുന്ന MHOSA സൗഹൃദത്തിന്റെ അറ്റ്പോവാത്ത ഒരിടം കൂടിയാണ്. സ്നേഹവും കരുതലുമായ പുതിയ കാൽവെപ്പിൽ അണിചേരൻ എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു. "
K SAJEEV KUMAR
"MHOSA ഒരു കൂട്ടായ്മയാണ് ... സൗഹൃദത്തിൻ്റെ ... സ്നേഹത്തിൻ്റെ ... ഒത്തുചേരലിൻ്റെ ... കൂട്ടായ്യ. എം.യു.എം സ്കൂളിലെ ഓർമ്മകൾ ഹൃദയത്തിൽ പേറി നടക്കുന്നവരുടെ ഇടമാണിത്. സഹപാഠികൾക്ക് കരുത്താവണം MH0SA . തളരുന്നവർക്ക് താങ്ങാവണം MHOSA . കാലമേറെ കഴിഞ്ഞാലും എം.യു.എം സ്മൃതികൾ ഉണരുമ്പോൾ ചേക്കേറാനുള്ള ചില്ലയായി എന്നും MHOSA ഉണ്ടാവട്ടെ!"
